ഒ​ഴി​വു​ള്ള പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളി​ലെ ട്രാ​ന്‍​സ്ഫ​ര്‍ അ​ലോ​ട്ട്മെ​ന്‍റി​ന് 17 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

ജി​ല്ല/ ജി​ല്ലാ​ന്ത​ര സ്കൂ​ള്‍/ കോ​ന്പി​നേ​ഷ​ന്‍ ട്രാ​ന്‍​സ്ഫ​ര്‍ അ​ലോ​ട്ട്മെ​ന്‍റി​ന് ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ​തു​വ​രെ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ല്‍ മെ​രി​റ്റ് ക്വാ​ട്ട​യി​ലോ സ്പോ​ര്‍​ട്സ് ക്വാ​ട്ട​യി​ലോ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​ന്നാം ഓ​പ്ഷ​നി​ലാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​തെ​ങ്കി​ലും ട്രാ​ന്‍​സ്ഫ​റി​ന് അ​പേ​ക്ഷി​ക്കാം.ജി​ല്ല​യ്ക്ക​ക​ത്തോ/ മ​റ്റ് ജി​ല്ല​യി​ലേ​യ്ക്കോ സ്കൂ​ള്‍ മാ​റ്റ​ത്തി​നോ കോ​ന്പി​നേ​ഷ​ന്‍ മാ​റ്റ​ത്തോ​ടെ സ്കൂ​ള്‍ മാ​റ്റ​ത്തി​നോ അ​തേ സ്കൂ​ളി​ലെ മ​റ്റൊ​രു കോ​ന്പി​നേ​ഷ​നി​ലേ​യ്ക്കോ മാ​റു​ന്ന​തി​നോ കാ​ന്‍​ഡി​ഡേ​റ്റ് ലോ​ഗി​നി​ലൂ​ടെ അ​പേ​ക്ഷി​ക്കാം.ജി​ല്ല/ ജി​ല്ലാ​ന്ത​ര സ്കൂ​ള്‍/ കോ​ന്പി​നേ​ഷ​ന്‍ ട്രാ​ന്‍​സ്ഫ​റി​നു​ള്ള ഓ​പ്പ​ണ്‍ വേ​ക്ക​ന്‍​സി വി​വ​ര​ങ്ങ​ള്‍ 17ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.സ്കൂ​ള്‍/ കോ​ന്പി​നേ​ഷ​ന്‍ ട്രാ​ന്‍​സ്ഫ​റി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ കാ​ന്‍​ഡി​ഡേ​റ്റ് ലോ​ഗി​നി​ലൂ​ടെ 17ന് ​രാ​വി​ലെ 10 മു​ത​ല്‍ 18 വൈ​കി​ട്ട് നാ​ലു വ​രെ ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കാം. വി​ശ​ദാം​ശ​ങ്ങ​ള്‍ www.hscap.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.