സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന ജി ഡി കോൺസ്റ്റബിൾ തസ്തികയിൽ 26146 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

▪️ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)

▪️സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)

▪️സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF)

▪️ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP)

▪️സശസ്ത്ര സീമാ ബാൽ (SSB)

▪️സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)

▪️ആസാം റൈഫിൾസ് (AR)

തുടങ്ങിയ പാരാമിലിറ്ററി ഫോഴ്സുകളിലാണ് ഒഴിവുകൾ. വനിതകൾക്ക് 2799 ഒഴിവുകളുണ്ട്.

യോഗ്യത

പത്താം ക്ലാസ്. കൂടാതെ മികച്ച ശാരീരിക യോഗ്യതയുണ്ടായിരിക്കണം.

പ്രായപരിധി:

( 18–23 വയസ്സ്). പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വയസ്സ് ഇളവ്.

ഒബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയിൽ മൂന്ന് വയസ്സ് ഇളവ്.

▪️കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2024 ഫിബ്രുവരി – മാർച്ച് മാസങ്ങളിൽ നടക്കും. തുടർന്ന് ശാരീരിക പരിശോധന, കായിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുമുണ്ടാകും. ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ 80 ചോദ്യങ്ങൾക്ക് ഒരു മണിക്കൂറാണ് സമയം. പരീക്ഷയുടെ പരമാവധി മാർക്ക്: 160

ശമ്പള സ്കെയിൽ

21,700 രൂപ മുതൽ 69,100 രൂപ വരെ. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. ജി ഡി കോൺസ്റ്റബിൾ തസ്തികയിലാണ് ആദ്യ പോസ്റ്റിങ്. തുടർന്ന് സീനിയർ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ എന്നിങ്ങനെ പ്രമോഷൻ സാധ്യതകളുമുണ്ട്.

എങ്ങിനെ അപേക്ഷിക്കാം

https://ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷാ ഫീസ്

100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, പട്ടികജാതി, പട്ടികവർഗ്ഗക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് ഫീസ് ഇല്ല.

 

✍️ RAMEES PARAL

Career Counsellor

9447709121