ഉയർന്ന ശമ്പളത്തോടെ ഭാവിയിൽ മികച്ച ഒരു തൊഴിൽ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഏറ്റവും മികച്ച രണ്ട് കോഴ്സുകൾ ആണ് മാനേജ്മെന്റ് മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന CMA – IND യും CMA – USA യും.

എന്താണ് ഈ കോഴ്സുകൾ തമ്മിലുള്ള വ്യത്യാസം?

1.CMA IND & CMA USA

(പേരിലുള്ളത് Cost and Management Account -IND & Certified Management Accountant അമേരിക്ക )

2.റഗുലേറ്ററി ബോർഡ്

CMA IND – ഇന്ത്യ ആസ്ഥാനമായുള്ള Institute of Cost Accounts of India എന്ന ബോർഡ് ആണ്.

CMA USA – അമേരിക്ക ആസ്ഥാനമായുള്ള Institute of Management Accountant എന്ന ബോർഡ് ആണ്.

3.യോഗ്യത

രണ്ടു കോഴ്സിന്റെയും മിനിമം യോഗ്യത +2 ആണ്. എന്നാൽ CMA USA യുടെ സർട്ടിഫിക്കേഷൻ ലഭിക്കാൻ ഡിഗ്രീ അത്യാവശ്യം ആണ്.

4.അക്കാദമിക് ഘടന

CMA IND – 3 ലെവലുകളിൽ 20 പേപ്പറുകൾ.

CMA USA – 2 പാർട്ടിൽ ആയി 6 ഡൊമൈനുകൾ.

5.പഠിക്കാനുള്ള വിഷയങ്ങൾ

രണ്ടിലും കോസ്റ്റ് അക്കൗണ്ടിംഗ്, മാനേജ്മെൻ്റ് അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആണ് പ്രധാനപ്പെട്ട വിഷയങ്ങൾ.

എന്നാൽ CMA IND യിൽ Law യും CMA USA യിൽ Ethics ഉം വ്യത്യസ്തമായി പഠിക്കുന്നു.

6.പാസ് ആകാൻ ഉള്ള മാനദണ്ഡം

CMA IND- ഗ്രൂപ് സിസ്റ്റം ആയതിനാൽ അഗ്രിഗെറ്റ് 50% ആണ്. CMA USA – ഓരോ പാർട്ടിലും 500ൽ 360 മാർക്ക് നേടിയാൽ മതി

7.പരീക്ഷ ഘടന

CMA IND – കൂടുതലും സബ്ജക്ടീവ് ചോദ്യങ്ങൾ ആണ്. ഒബ്ജക്ടിവ് ചോദ്യങ്ങൾ കുറച്ച് മാത്രം

CMA USA – കൂടുതലും ഒബ്ജക്റ്റിവ് ചോദ്യങ്ങൾ. സബ്ജക്ടിവ് കുറച്ച് മാത്രം.

8.പരീക്ഷ ഏതൊക്കെ സമയത്ത് 

CMA IND – വർഷത്തിൽ 2 തവണ പരീക്ഷകൾ ജൂൺ & ഡിസംബർ.

CMA USA – വർഷത്തിൽ 3 തവണ പരീക്ഷകൾ (സമയക്രമം Jan- Feb, May – June & Sept- Oct)

9.വിജയ ശതമാനം

CMA IND – ശരാശരി 10- 20% (നൂറു പേരിൽ പത്ത് മുതൽ ഇരുപത് വരെ പേർ പാസാവുന്നു)

CMA USA – ശരാശരി 40- 45% ( നൂറു പേരിൽ നാൽപ്പതു മുതൽ നാല്പത്തഞ്ചു വരെ ആൾക്കാർ പാസാവുന്നു.)

10.സാധ്യതകൾ

രണ്ടു കോഴ്സുകളും ധാരാളം സാധ്യതകൾ തുറന്നു തരുന്നു.

CEO, CFO ലെവൽകൾ വരെ എത്താൻ സാധിക്കുന്നു. എന്നിരുന്നാലും CMA IND പൂർത്തീകരിച്ച് കഴിഞ്ഞാൽ സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നു. പാർലിമെന്റ് ആക്ട് പ്രകാരം പാസാക്കിയ സ്റ്റാറ്റിയൂട്ടറി പ്രൊഫഷണൽ ആണിത്.

CMA USA നേടിയവർക്ക് കൂടുതലും MNC കളിൽ ആണ് സാധ്യത.

കൂടാതെ വിദേശത്ത് ജോലി ലഭിക്കുവാൻ സാധിക്കുന്നു.

11.ശരാശരി വരുമാനം

CMA IND – ഫൈനൽ പൂർത്തിയാക്കിയ ആൾക്ക് തുടക്കത്തിൽ ശരാശരി വരുമാനം വർഷത്തിൽ 6 ലക്ഷം മുതൽ 14 ലക്ഷം വരെ കിട്ടുന്നുണ്ട്

CMA USA – തുടക്കത്തിൽ ശരാശരി വരുമാനം വർഷത്തിൽ 5 ലക്ഷം മുതൽ പത്തു ലക്ഷം വരെ

പൂർത്തീകരിക്കാൻ ഉള്ള കാലയളവ്

CMA IND – പൂർത്തികരികുന്നതിന് കാലയളവ് ഇല്ല.

CMA USA – രജിസ്റർ ചെയ്ത് കുറഞ്ഞത് 3 വർഷത്തിനുള്ളിൽ പൂർത്തികരികണം.

കോഴ്സ് കാലാവധി

CMA IND – കുറഞ്ഞത് 3 മുതൽ 3.5 വർഷം വരെ

CMA USA – കുറഞ്ഞത് 1 വർഷം.

എങ്ങനെ CMA ആകാം? 

CMA IND – 3 ലെവൽ പരീക്ഷകൾ പൂർത്തീകരിച്ച് 3 വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് പൂർത്തീകരികണം.

CMA USA – 3 നിബന്ധനകൾ മാത്രം.

1. ഡിഗ്രി പൂർത്തിയാക്കുക

2. രണ്ട് പാർട്ട് പരീക്ഷകളും എഴുതി പൂർത്തിയാക്കി രണ്ടു വർഷത്തെ പ്രവർത്തി നേടുക

മുജീബുള്ള കെഎം

സിജി ഇന്റർനാഷണൽ

കരിയർ ടീം (ആർ & ഡി) കോർഡിനേറ്റർ

00971509220561