2023 അധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപ്ലിക്കേഷൻ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് അവരുടെ ഹോം പേജിലേക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരോശോധിക്കാം.

ഫീസ് പേയ്മെന്റ് സ്ലിപ്പിന്റെ പ്രിന്റൗട്ട് എടുത്ത് 31.07.2023- നോ അതിനുമുമ്പോഫീസ് അടയ്ക്കണം. ഫീസ് ഒടുക്കാത്തവരുടെ നിലവിലെ അലോട്ട്മെന്റ് നഷ്ടപ്പെടും, സ്പോട്ട് അലോട്ട്മെന്റുകൾ ഒഴികെ ഇനിയുള്ള അലോട്ട്മെന്റുകളിലേക്ക് ഇവരെ പരിഗണിക്കില്ല. ഓൺലൈനായും ഫീസ് അടക്കാം. ഫീസ് അടച്ചവർ കോളേജുകളിൽ പ്രവേശനം എടുക്കേണ്ടതില്ല. രണ്ടാമത്തെ അലോട്ട്മെന്റിനുള്ള ഓപ്ഷനുകളുടെ പുനഃക്രമീകരണം ജൂലൈ 31 ന് വൈകുന്നേരം 5 മണി വരെ ചെയ്യാം.

FOR MORE DETAILS
https://lbscentre.in/paradegreealltmnt2023/index.aspx