പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. Trial Allotment ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി ജൂൺ 19 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.
പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചവർ Edit application ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെങ്കിൽ പോലും ഫൈനൽ കൺഫർമേഷൻ നടത്തിയിരിക്കണം. ഇല്ലെങ്കിൽ അപേക്ഷ പരിഗണിച്ചേക്കില്ല.
അപേക്ഷയിലെ തെറ്റുകൾ തിരുത്താനും മാറ്റങ്ങൾ വരുത്താനുമുള്ള അവസാന അവസരമാണിത്. അത് ഫലപ്രദമായി ഉപയോഗിക്കുക. അപേക്ഷയിലെ എല്ലാ വിവരങ്ങളും പരിശോധിച്ച് തെറ്റുകൾ ഇല്ലെന്ന് ഉറപ്പു വരുത്തുക.
തെറ്റായ വിവരങ്ങൾ കൊടുത്താൽ അലോട്മെൻറ് ലഭിച്ചാലും അഡ്മിഷൻ ലഭിക്കില്ല.
നിങ്ങളുടെ അപേക്ഷയിൽ കൊടുത്തതിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്നു ഒന്ന് കൂടി ഉറപ്പു വരുത്തുക,കൂടുതൽ ഓപ്ഷനുകൾ ചേർക്കേണ്ടവർക്ക് ഈ അവസരത്തിൽ കൂട്ടിച്ചേർക്കാവുന്നതാണ്, പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല.
ട്രയൽ അലോട്ട്മെൻറ് റിസൾട്ട് എന്തിന് പരിശോധിക്കണം?
നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. അലോട്ട്മെൻറ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും.
ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതെങ്ങനെ?
1️⃣ HSCAP അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
2️⃣ CANDIDATE LOGIN – SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.
3️⃣ Trial Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.
അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതെങ്ങനെ?
1️⃣ HSCAP അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
2️⃣ CANDIDATE LOGIN – SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.
3️⃣ Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ വരുത്തി ജൂൺ 15 ന് വൈകിട്ട് 5 മണിക്കകം ഫൈനൽ കൺഫർമേഷൻ നടത്തണം. അപേക്ഷയിൽ തിരുത്തലുകൾ വരുത്തിയാൽ വീണ്ടും അന്തിമ കൺഫർമേഷൻ നടത്താൻ മറക്കരുത്.
യൂസർ നെയിം / പാസ്സ്വേർഡ് മറന്നുപോയാൽ ?
പോർട്ടലിൽ ലഭ്യമായ GET USERNAME / APPLICATION NO ലിങ്ക് ഉപയോഗിക്കുക.