തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കേറ്റില്‍ ഇനി മുതല്‍ ഗ്രേഡിനൊപ്പം മാര്‍ക്ക് കൂടിയുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. കൂടാതെ ഫലപ്രഖ്യാപനം നടത്തുന്ന വേളയില്‍ തന്നെ മാര്‍ക്ക് ലിസ്റ്റ് കൂടി പുറത്ത് വിടുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

+2 പരീക്ഷയ്ക്ക് ഗ്രേഡിനോടൊപ്പം മാർക്കും പ്രസിദ്ധീകരിക്കാറുണ്ട്.

ഡിഗ്രി പ്രവേശനത്തിന് ഗ്രേഡിന് പകരം മാർക്കാണ് പരിഗണിക്കുന്നത്.

+1 പ്രവേശനത്തിന് നിലവിൽ ഗ്രേഡ് മാത്രമാണ് പണിഗണിച്ചിരുന്നത്. വരും വർഷങ്ങളിൽ ഇതിലും മാറ്റം വന്നേക്കാം.

SSLC സർട്ടിഫിക്കറ്റിൽ ഗ്രേഡിനോടൊപ്പം മാർക്കും ലഭ്യമാക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.

ഒരു കുട്ടിയുടെ രക്ഷിതാവ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് ഗവൺമെൻറ് ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് പോകുന്നത് എന്ന് അറിയുന്നു