പോണ്ടിച്ചേരി സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനനടപടി ആരംഭിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ ലിങ്ക് www.pondiuni.edu.in എന്ന വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

സി.യു.ഇ.ടി. (കോമൺ യൂണിവേഴ്‌സിറ്റ് എൻട്രൻസ് ടെസ്റ്റ്) പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യതാമാനദണ്ഡങ്ങളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അഞ്ചുവർഷമാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളുടെ ദൈർഘ്യം