Saturday, April 20, 2024
HomeHigher Secondaryലേണേഴ്‌സ് ലൈസൻസ് ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിനൊപ്പം നൽകാൻ പദ്ധതി

ലേണേഴ്‌സ് ലൈസൻസ് ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിനൊപ്പം നൽകാൻ പദ്ധതി

ഹയർ സെക്കൻഡറി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റി നൊപ്പം ഡ്രൈവിങ് ലൈസൻസി നു മുന്നോടിയായുള്ള ലേണേഴ്സ് ലൈസൻസ് കൂടി ലഭ്യമാക്കാനുള്ള ശുപാർശയുമായി മോ ട്ടർ വാഹന വകുപ്പ്. ഇതിനായി പ്ലസ് ടു പാഠ്യപദ്ധതിയിൽ ലേണേയ്സ് പരീക്ഷയ്ക്കുള്ള ഗതാഗത നിയമങ്ങൾ സംബന്ധിച്ച പാഠഭാ ഗങ്ങൾ കൂടി ഉൾപ്പെടുത്തണമെ ന്നാണു വകുപ്പിന്റെ നിർദേശം.

+2 പരീക്ഷയോടൊപ്പം
ലേണേഴ്സ് പരീക്ഷയും നടത്തി ലൈസൻസ് അനുവദിക്കുകയാ ണു ലക്ഷ്യം. ഇതിലൂടെ കുട്ടികളിൽ ട്രാഫിക് അവബോധം സൃഷ്ടിക്കാൻ കഴിയുമെന്ന് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നിർദേശം തയാറാ ക്കിയത്. ഇത് ഉടൻ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയ്ക്കു വിടും.

വിദ്യാഭ്യാസ വകുപ്പ് അനുകൂല നിലപാടു സ്വീകരിച്ചാൽ കേന്ദ്ര മോട്ടർ വാഹന വകുപ്പിന്റെ അംഗീ കാരത്തോടെയാകും ഇത് നടപ്പാ ക്കുക. അങ്ങനെയെങ്കിൽ പരി ഷ്കരിച്ച പാഠ്യപദ്ധതിയിൽ ഗതാ ഗത-റോഡ് നിയമങ്ങളും ഇടം പിടിക്കും.

Niyas Narippatta
Niyas Narippatta
Web Freelancer

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments