ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിൻ്റെ അവസാനഘട്ടങ്ങളിൽ ഒന്നായ രണ്ടാം സപ്ലിമെൻററി അപേക്ഷയിൽ അർഹരായ വിദ്യാർഥികൾക്കു അപേക്ഷിക്കാൻ സാധിക്കുന്നില്ല എന്ന് ആരോപണം.
ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷിച്ചിട്ടും എവിടെയും ലഭിക്കാത്ത വിദ്യാർഥികൾക്ക് മാത്രമാണ് ആണ് ഈ വർഷം രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
ഇതുവരെയും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ കൊടുക്കാത്ത വിദ്യാർഥികൾക്ക് മുൻവർഷങ്ങളിൽ ഇതിൽ ഒന്നാം സപ്ലിമെൻററി യിലും രണ്ടാം സപ്ലിമെൻററി യിലും അപേക്ഷ കൊടുക്കാൻ സാധിച്ചിരുന്നു.
ഡി ജി ഇ യുടെ കീഴിലുള്ള വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളുകളിൽ ഇത്തരം വിദ്യാർഥികൾക്ക് ഈ വർഷം അപേക്ഷ കൊടുക്കാൻ സാധിക്കുന്നുണ്ട്.
ഒരേ ഡിപ്പാർട്ട്മെൻറ് കീഴിലുള്ള ഉള്ള രണ്ട് ഡയറക്ടറേറ്റുകൾക്ക് വ്യത്യസ്ത നിലപാടുകൾ ആണ് ആണ് ഈ വിഷയത്തിൽ ഉള്ളത്.
അൺ എയ്ഡഡ് സ്കൂളുകളിൽ ജോയിൻ ചെയ്ത വിദ്യാർത്ഥികൾക്ക് സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ കൊടുക്കാൻ അനുവദിക്കണമെന്നും കോടതി വിധി ഉണ്ടായിരുന്നു.
എന്നാൽ അത്തരം വിദ്യാർത്ഥികളോട് login സമയത്ത് പായുന്നത് നിങ്ങൾ ഒന്നാം സപ്ളിമെൻ്ററിയിൽ അപേക്ഷിക്കാത്തത് കൊണ്ട് രണ്ടാം സപ്ളിക്ക് അപേക്ഷിക്കാൻ സാധിക്കില്ല എന്നാണ്.
ഒന്നാം സപ്ളിമെൻററിയിൽ അൺ എയ്ഡഡ് വിദ്യാർത്ഥികൾക്ക് അപേക്ഷ കൊടുക്കാൻ സാധിച്ചിരുന്നില്ല.
ഈ നിലപാട് അൺ എയ്ഡഡ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് വ്യാപക പരാതിയുണ്ട്.
മുഖ്യ അലോട്മെൻ്റിന് ശേഷം സ്കൂൾ/കോമ്പിനേഷൻ നടത്താതെ ഒന്നാം സപ്ളിമെൻ്ററി അപേക്ഷ വിളിച്ചത് മെരിറ്റ് അട്ടിമറിയാണ്.
വി.എച്ച്.എസ് .സി യിൽ ട്രാൻസ്ഫർ ആദ്യം നടന്നിരുന്നു…
ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തു കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വിഷയങ്ങൾ എന്നത് ശ്രദ്ധേയമാണ്