ഇത് വരെ +1 അലോട്മെൻ്റ് ലഭിക്കാത്തവർക് ഒക്ടോബർ 26 ന് വെബ് സൈറ്റിൽ ഒഴിവുകൾ പ്രസിദ്ധീകരിച്ചതിന് ശേഷം സപ്ളിമെൻ്ററി അലോട്മെൻ്റിന് അപേക്ഷിക്കാൻ സാധിക്കും. മുഖ്യ അലോട്മെൻ്റിലെ അവസാന അലോട്മെൻറായ രണ്ടാം അലോട് മെൻ്റിൽ അഡ്മിഷൻ എടുക്കാൻ ഒക്ടോബർ 21 വരെ സമയം നൽകിയിരുന്നു. അതിന് ശേഷം മാത്രമേ കൃത്യമായ ഒഴിവുകളുടെ കണക്ക് ലഭ്യമാവുകയുള്ളൂ.
ഇത് വരെ അപേക്ഷ കൊടുക്കാത്തവർക്കും, ഒന്നും രണ്ടും അലോട്മെൻറിൽ അലോട്മെൻ്റ് ലഭിച്ചിട്ടും അപേക്ഷയിലെ പിഴവ് കൊണ്ട് അഡ്മിഷൻ റദ്ദാക്കപ്പെട്ടവർക്കും ഈ ഘട്ടത്തിൽ അപേക്ഷ കൊടുക്കാം.
എന്നാൽ ഏതെങ്കിലും അലോട്മെൻ്റിൽ അലോട്മെൻ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാതിരുന്നവർക്ക് സപ്ളിമെൻററിക്ക് അപേക്ഷ കൊടുക്കാൻ സാധിക്കില്ല. കമ്മ്യൂണിറ്റി, മാനേജ്മെൻ്റ് കോട്ടയിൽ അഡ്മിഷൻ എടുത്തവർക്കും സപ്ളിമെൻററിക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
സപ്ളിമെൻ്ററി അലോട്മെൻ്റ് ലഭിക്കണമെന്നുണ്ടെങ്കിൽ അപേക്ഷ പ്രത്യേകം പുതുക്കേണ്ടതുണ്ട്.
candidate login ൽ Renewal Application എന്ന Link വഴി ഇത് സാധ്യമാവും.
സപ്ളിമെൻററി അലോട്മെൻ്റ് അഡ്മിഷൻ നടന്നതിന് ശേഷം മാത്രമാണ് സ്കൂൾ/ വിഷയ മാറ്റം നടക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾ അറിയാൻ www.hscap.kerala.gov.in web site സന്ദർശിക്കുക