കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ പി.ജി. കോഴ്സുകളിൽ 21, 22, 23 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. കുഫോസ് പ്രവേശന പരീക്ഷ എഴുതിയിട്ടില്ലാത്തവരെയും പരിഗണിക്കുമെങ്കിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.

21ന് ഓഷ്യൻ സയൻസ് ഫാക്കൽറ്റിക്ക് കീഴിലുള്ള 11 എം.എസ്സി. കോഴ്സുകളിലേക്കും 22ന് എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ്, എം.ബി.എ. എന്നീ കോഴ്സുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷനാണ് നടക്കുക. എം.ബി.എ. പ്രവേശനത്തിന് കെമാറ്റ് സ്കോർ ഹാജരാക്കുന്നവർക്ക് മുൻഗണന ലഭിക്കും. ഫിഷറീസ് ഫാക്കൽറ്റിക്കു കീഴിലുള്ള എം.എഫ്.എസ്സി. കോഴ്സുകളിലേക്കും ഓഷ്യൻ എൻജിനീയറിങ് ഫാക്കൽറ്റിക്കു കീഴിലുള്ള എം.ടെക് കോഴ്സുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ 23ന് നടക്കും.

വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി സർവകലാശാല സെമിനാർ ഹാളിൽ 11.30നു മുൻപ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 04842701085. www.kufos.ac.in