Thursday, March 28, 2024
HomeEducational NewsJAM 2021: അപേക്ഷ 15 വരെ

JAM 2021: അപേക്ഷ 15 വരെ

ജാം-2021 ഫെബ്രുവരി 14ന്​; അപേക്ഷ 15 വരെ

അടുത്ത അധ്യയനവർഷം ഐ.ഐ.ടികൾ നടത്തുന്ന ഫുൾടൈം എം.എസ്​സി, മാസ്​റ്റേഴ്​സ്​ ഇൻ ഇക്കണോമിക്​സ്​, ജോയൻറ്​ എം.എസ്​സി-പിഎച്ച്​.ഡി, എം.എസ്​സി, പിഎച്ച്​.ഡി ഡ്യുവൽ ഡിഗ്രി, മറ്റു​ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കും ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​, ബാംഗ്ലൂർ നടത്തുന്ന ഇൻറഗ്രേറ്റഡ്​ പിഎച്ച്​.ഡി പ്രോഗ്രാമുകളിലേക്കുള്ള ജോയൻറ്​ അഡ്​മിഷൻ ടെസ്​റ്റ്​ (ജാം-2021) ദേശീയതലത്തിൽ ഫെബ്രുവരി 14 ഞായറാഴ്​ച നടക്കും. ഐ.ഐ.എസ്​സി ബാംഗ്ലൂരാണ്​ ഇക്കുറി ടെസ്​റ്റ്​ സംഘടിപ്പിക്കുന്നത്​. യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ശാസ്​ത്രവിഷയങ്ങളിൽ ബി.എസ്​സി/ബി.എസ്​/ബി.ഇ/ബി.ടെക്​/ബി.എ/ബി.കോം (മാത്തമാറ്റിക്​സ്​ പഠിച്ചിരിക്കണം) മൊത്തം 55 ശതമാനം മാർക്കിൽ/5.5 cgpaയിൽ (എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക്​ 50%/5.0 cgpa) കുറയാതെ വിജയിച്ചിരിക്കണം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

അപേക്ഷ ഫീസ്​: ഒറ്റ പേപ്പറിന്​ 1500 രൂപ, രണ്ട്​ പേപ്പറിന്​ 2100 രൂപ. വനിതകൾ/എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക്​ യഥാക്രമം 750 രൂപ, 1050 രൂപ എന്നിങ്ങ​നെ മതിയാകും.

വിശദവിവരങ്ങളടങ്ങിയ ‘ജാം-2021’ ഇൻഫർമേഷൻ ബ്രോഷർ http://jam.iisc.ac.inൽനിന്നും ഡൗൺലോഡ്​ ചെയ്​ത്​ നിർദേശാനുസരണം ഓൺലൈനായി ഒക്​ടോബർ 15നകം അപേക്ഷിക്കണം. മെറിറ്റ്​ ലിസ്​റ്റ്​ മാർച്ച്​ 20ന്​ പ്രസിദ്ധപ്പെടുത്തും. ജാം 2021 സ്​കോർകാർഡ്​ മാർച്ച്​ 27 മുതൽ ജൂലൈ 31 വരെ ഡൗൺലോഡ്​ ചെയ്യാം. യോഗ്യത നേടുന്നവർ പ്രവേശനത്തിന്​ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments