തമിഴ്നാട്ടിലെ SRM യൂണിവേഴ്സിറ്റി അവരുടെ *B-TECH കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ SRM JEE എൻട്രൻസിന്* അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ മാസത്തിലും ജൂൺ മാസത്തിലും ജൂലൈ മാസത്തിലും മൂന്ന് സെഷനുകൾ ആയാണ് പരീക്ഷ നടക്കുന്നത്.
ചെന്നൈ, തിരുച്ചിറപ്പള്ളി, ഗാസിയാബാദ്, ഹരിയാന, ആന്ധ്രപ്രദേശ് എന്നീ സ്ഥലങ്ങളിലാണ് എസ്ആർ എം യൂണിവേഴ്സിറ്റി ക്യാമ്പസുകൾ ഉള്ളത്.
ഒന്നാംഘട്ട പരീക്ഷയ്ക്ക് ഏപ്രിൽ 16 വരെ അപേക്ഷിക്കാം
ഡീംഡ് യൂണിവേഴ്സിറ്റി ആയതുകൊണ്ട് തന്നെ ഫീസിൽ ഗവൺമെന്റ് കോളേജുകളുമായി നല്ല വ്യത്യാസം ഉണ്ടാകും, ഫീസ് ഘടനയെ കുറിച്ച് വ്യക്തമായി പഠിച്ചു മാത്രം അപേക്ഷിക്കുക. ഏകദേശം രണ്ടര ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെയുള്ള ഫീസ് ഒരു വർഷത്തേക്ക് സാധാരണഗതിയിൽ അടക്കേണ്ടി വരും.
ഓൺലൈൻ അപേക്ഷക്കും വിശദ വിവരങ്ങൾക്കും https://admissions.srmist.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.