14,191 ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്ക് നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്റ്റേജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്കുള്ള വിജ്ഞാപ നം പ്രസിദ്ധീകരിച്ചു. നേരത്തെ ക്ലാർക്ക് എന്നപേരിൽ അറിയപ്പെട്ടിരുന്ന തസ്തിക യാണിത്. ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ അവസരം.

14,191 (റഗുലർ-13,735, ബാക്ക് ലോഗ്- 456) ഒഴിവുണ്ട്. ഇതിൽ 428 ഒഴിവ് കേരളത്തിലാണ് (റഗുലർ-426, ബാക്ക് ലോഗ്-2).

യോഗ്യത: അംഗീകൃത സർവകലാശാ ലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യമാണ് യോഗ്യത. 2024 ഡിസംബർ 31-നോ അതിനുമുൻപോ നേടിയതായിരിക്കണം യോഗ്യത. ഏത് സം സ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ (കേരളത്തിലെയും ലക്ഷദ്വീപിലെയും ഒഴിവുക ളിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം).

പ്രായം: 1.4.2024-ന് 20- 28 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്. സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷ ത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർ ഷത്തെയും ഇളവുണ്ട്.

വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40, ഒ.ബി.സി.-38) അപേ ക്ഷിക്കാം. എസ്.ബി.ഐ.യിൽ 30.11.2024-നോ അതിനുമുൻപോ അപ്രന്റിസ്ഷിപ്പ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ജനറൽ/ ഇ.ഡബ്ലു.എസ്.-ഒരു വർഷം, ഒ.ബി.സി.-4 വർഷം, എസ്.സി., എസ്.ടി.-6 വർഷം, ഭിന്നശേഷി (എസ്.സി./എസ്.ടി)-16 വർഷം, ഭിന്നശേഷി (ഒ.ബി.സി.)-14 വർഷം ഭിന്നശേഷി (ജനറൽ/ ഇ.ഡബ്ല്യു.എസ്.)-11 വർഷം എന്നിങ്ങനെയും വയസ്സിളവിന് അർഹതയുണ്ടായിരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതി നും sbi.co.in സന്ദർശിക്കുക.

അവസാന തീയതി: ജനുവരി 7