വ്യവസായകരും സംരംഭകരും നടത്തുന്ന വിവിധതരം സാമ്പത്തിക ഇടപാടുകള്‍, നിക്ഷേപങ്ങള്‍, ഡെപോസിറ്റുകള്‍, നികുതി അടയ്ക്കൽ, ധനക്രയവിക്രയങ്ങൾ, അവയുടെ കൈമാറ്റരീതികൾ എന്നിങ്ങനെ സാമ്പത്തികപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ഫിനാൻഷ്യൽ പ്ലാനർമാർ. വെല്‍ത്ത് മാനേജ്മെന്‍റ് രംഗത്തെ പുത്തൻ രംഗമാണിത്. സാമ്പത്തിക രംഗത്ത് താൽപര്യമുണ്ടെങ്കിൽ നന്നായി സമ്പാദിക്കാനും കഴിയും.

ലോകത്തുതന്നെ അതിവേഗം വളരുന്ന ഒരു തൊഴില്‍മേഖലയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കുകയാണ് ഫിനാന്‍ഷ്യല്‍ പ്ലാനറുടെ ജോലി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം ആവശ്യമായി വരാം. മ്യൂച്വല്‍ ഫണ്ട്‌സ്, വാണിജ്യ ബാങ്കുകള്‍, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ടാക്‌സ് കണ്‍സള്‍ട്ടന്‍സി, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് സാമ്പത്തിക ആസൂത്രകര്‍ക്ക് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍.

ഈ പ്രൊഫഷനില്‍ ശോഭിക്കുന്നതിന് ഏതെങ്കിലും പ്രത്യേക യോഗ്യതകള്‍ നിര്‍ബന്ധമല്ല. പ്രൊഫഷണല്‍ യോഗ്യതയ്ക്ക് പുറമേ വ്യക്തിഗത മികവാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ വിജയം നിര്‍ണയിക്കുന്ന ഘടകം. അതേസമയം കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, ബിസിനസ് തുടങ്ങിയവയില്‍ വിദ്യാഭ്യാസം നേടുന്നത് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ കരിയര്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമാകും.

ഒട്ടുമിക്ക സര്‍വകലാശാലകളും ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനോടെ എം.ബി.എ., പോസ്റ്റ് ഗ്രാജുവേറ്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ കോഴ്‌സ് തുടങ്ങിയവ നടത്തുന്നുണ്ട്.

മുംബൈയിലെ ഫിനാൻഷ്യൽ പ്ലാനിംഗ് സ്റ്റാൻഡേർഡ് ബോർഡ് ഓഫ് ഇന്ത്യ എന്ന കമ്പനി ഫിനാൻസ് പ്ലാനറാകാൻ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ (സി.എഫ്.പി) എന്ന കോഴ്സ് നടത്തി വരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിങ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ്, റിട്ടയര്‍മെന്റ് പ്ലാനിങ്, ടാക്‌സ് പ്ലാനിങ്, റിയല്‍ എസ്റ്റേറ്റ്, അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ പ്ലാനിങ് എന്നിവ പഠിക്കാം. (വെബ്‌സൈറ്റ്: www.india.fpsb.org). പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ബിരുദം ചെയ്യുന്നതിനൊപ്പം സി.എഫ്.പി പഠിക്കാമെന്ന സൗകര്യവുമുണ്ട്. ഓൺലൈൻ കോഴ്സും നിലവിലുണ്ട്. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിന് കീഴിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും ഉണ്ടാകണം. ഫിനാൻഷ്യൽ അഡ്വൈസർ ആയും പ്രവർത്തിക്കാം.

ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ പി.ജി. ഡിപ്ലോമ കോഴ്സ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ കോളേജ് ഓഫ് ഫിനാന്‍ഷ്യല്‍ പ്ലാനിങ് തിരഞ്ഞെടുക്കാം

(വെബ്സൈറ്റ്: www.icofp.org)

മറ്റൊരു സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ ഐവെഞ്ച്വേഴ്സ് അക്കാഡമി ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സ്.

ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുമാണുള്ളത്.

പിജി ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്ന കോഴ്‌സിന് 2.8+ ലക്ഷമാണ് ഫീസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.iabf.in എന്ന വെബ്സൈറ്റ് സന്ദശിക്കുക.

മുജീബുല്ല കെഎം ,

സിജി കരിയർ ടീം

00971509220561_