അപേക്ഷ നൽകിയിട്ടും ഇത് വരെ +1 അഡ്മിഷൻ ലഭിക്കാത്തവർക്കും ഇത് വരെ അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും ജൂലൈ 8 മുതൽ 10 വരെ സപ്ലിമെന്ററി ഘട്ടത്തിലേക്ക് അപേക്ഷിക്കാം

വെബ്‌സൈറ്റ്: www.hscap.kerala.gov.in

ഓരോ സ്കൂളിലും ഉള്ള ഒഴിവുകളുടെ എണ്ണം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒഴിവുകളില്ലാത്ത സ്കൂളുകളിലേക്ക് അപേക്ഷ കൊടുക്കാൻ സാധിക്കില്ല. അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് സപ്ലിമെൻ്റ് അപേക്ഷ കൊടുക്കാൻ സാധിക്കില്ല.

ഓരോരുത്തരും അവരുടെ ഉപയോക്തൃനാമം (അപ്ലിക്കേഷൻ നമ്പർ), പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതുക്കൽ അപേക്ഷ എന്ന ലിങ്ക് വഴി അപേക്ഷ പുതുക്കേണ്ടതാണ്. അപേക്ഷ പുതുക്കാത്ത വരെ അഡ്മിഷൻ ലഭിച്ചില്ല.

സ്കൂൾ/ വിഷയ മാറ്റം ( ട്രാൻസ്ഫർ ) സപ്ലിമെന്ററി അഡ്മിഷന് ശേഷമായിരിക്കും