ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം.

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള മെറിറ്റ് സീറ്റുകളുടെ മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവ് സീറ്റുകൾ അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളുടെ അടിസ്ഥാനത്തിലുള്ള വെക്കൻസി ലിസ്റ്റ് ജൂലൈ 29ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പ്രസിദ്ധീകരിക്കും.

ഇതുവരെ ഏകജാലക സംവിധാനത്തിൽ, മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തിനോ അപേക്ഷിക്കാം. കണ്ടിഡേറ്റ്

ലോഗിനിലെ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനായി അപേക്ഷിക്കുക എന്ന ലിങ്കിലൂടെ ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മുതൽ ജൂലൈ 31ന് വൈകിട്ട് 4 മണിവരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്.