പിജിചെയ്യാം മുംബൈയിൽ, ടിസ് വിളിക്കുന്നു; അപേക്ഷിക്കാം ഫെബ്രുവരി 7 വരെ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) പിജി പ്രവേശനത്തിന് ഫെബ്രുവരി 7 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. എൻട്രൻസ് ഫെബ്രുവരി 26ന്.

മുംബൈയിലെ പ്രോഗ്രാമുകൾ:

∙എംഎ: ഡവലപ്‌മെന്റ് സ്‌റ്റഡീസ്, എജ്യുക്കേഷൻ, ഹ്യൂമൻ റിലേഷൻസ് മാനേജ്മെന്റ് & ലേബർ റിലേഷൻസ്, ലേബർ സ്റ്റഡീസ് & പ്രാക്ടീസ്, മീഡിയ & കൾചറൽ സ്റ്റഡീസ്, ഓർഗനൈസേഷൻ ഡവലപ്‌മെന്റ്, ചേഞ്ച് & ലീഡർഷിപ്, സോഷ്യൽ ഓൻട്രപ്രനർഷിപ്, വിമൻസ് സ്റ്റഡീസ്, അപ്ലൈഡ് സൈക്കോളജി, എജ്യുക്കേഷൻ (എലിമെന്ററി), സോഷ്യൽ വർക് (ചിൽഡ്രൻ & ഫാമിലീസ്/കമ്യൂണിറ്റി ഓർഗനൈസേഷൻ & ഡവലപ്‌മെന്റ് പ്രാക്‌ടീസ്/ക്രിമിനോളജി & ജസ്‌റ്റിസ്/ദലിത് & ട്രൈബൽ സ്‌റ്റഡീസ് & ആക്‌ഷൻ/ഡിസബിലിറ്റി സ്റ്റഡീസ് & ആക്‌ഷൻ/ലൈവ്‌ലിഹുഡ്‌സ് & സോഷ്യൽ ഓൻട്രപ്രനർഷിപ്/മെന്റൽ ഹെൽത്ത്/പബ്ലിക് ഹെൽത്ത്/വിമൻ സെന്റേഡ് പ്രാക്ടീസ്).

ശാസ്ത്രവിസ്മയങ്ങൾ പഠിക്കാനിഷ്ടമാണോ?; സ്കോളർഷിപ്പിന് അപേക്ഷിക്കാം ഉടൻ

∙എംഎ/എംഎസ്‌സി: ഡിസാസ്‌റ്റർ മാനേജ്‌മെന്റ്, എൻവയൺമെന്റ്–ക്ലൈമറ്റ് ചേഞ്ച് & സസ്‌റ്റെയ്നബിൾ സ്‌റ്റഡീസ്, റെഗുലേറ്ററി പോളിസി & ഗവേണൻസ്, അർബൻ പോളിസി & ഗവേണൻസ്, വാട്ടർ പോളിസി & ഗവേണൻസ്, അനലിറ്റിക്സ്.

∙മാസ്റ്റർ ഓഫ് ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ ∙എൽഎൽഎം-അക്സസ് ടു ജസ്റ്റിസ് ∙എംഎൽഐഎസ് (ലൈബ്രറി & ഇൻഫർമേഷൻ സയൻസ്) ∙മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (ഹെൽത്ത് പോളിസി, ഇക്കണോമിക്സ് & ഫിനാൻസ്/സോഷ്യൽ എപ്പിഡെമിയോളജി/ഹെൽത്ത് അഡ്മിനിസ്ട്രേഷൻ) ∙ഇന്റഗ്രേറ്റഡ് ബിഎഡ്–എംഎഡ്

സമാന പ്രോഗ്രാമുകൾ തുൽജാപുർ (4 വിഷയങ്ങൾ), ഹൈദരാബാദ് (6), ഗുവാഹത്തി (8) കേന്ദ്രങ്ങളിലുണ്ട്. അപേക്ഷാരീതിയടക്കം വിവരങ്ങൾക്ക്: www.tiss.edu