പുതുതായി അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാന്റേഡറ്ററി ഫീസ് അടയ്ക്കണ്ടതും അലോട്ട്മെന്റ് ലഭിച്ച കോളേജിൽ 23.10.2020 മുതല്‍ 02.11.2020 ന് 3.00 മണിക്കുള്ളിൽ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരം (പെർമെനന്റ്) അഡ്മിഷന് എടുക്കേണ്ടതുമാണ്.
ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ നാലാം അല്ലോട്മെന്റിനായി കാത്തിരിക്കുക.
അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും അല്ലാത്തെതയുള്ള അഡ്മിഷന് ലഭിച്ചവര്‍ക്കും മാന്റേഡറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം 23.10.2020 മുതല്‍ 02.11.2020 ന് വൈവകിട്ട് 3 മണി വരെ ഉണ്ടായിരിക്കുന്നതാണ്. സ്റ്റുഡന്റ് ലോഗിൻ വഴിയാണ് മാന്റേഡറ്ററി ഫീസ് അടക്കേണ്ടത്.
മൂന്നാം അലോട്ട്മെന്റിനു റേശഷം എല്ലാ വിദ്യാര്‍ത്ഥികളും സ്ഥിരം അഡ്മിഷന് എടുക്കേണ്ടതാണ്. ഓറേരാ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താല്കാലിക അഡ്മിഷന് എടുത്തിട്ടുള്ളവരും എന്നാല്‍ മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷന് എടുക്കേണ്ടതാണ്.
പ്രവേശനത്തിന് ഹാജരാകുന്നതിന് മുന്‍പ് അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമായ ഫോൺ നമ്പറില്‍ കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.
ഹയര്‍ ഓപ്പഷന് നിലനിർത്തി കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരം അഡ്മിഷന് എടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നില നിര്‍ത്തുന്ന പക്ഷം ടി ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അല്ലോട്മെന്റുകളിലേക്ക് പരിഗണിക്കുകയും ഹയര്‍ ഓപ്ഷന് ലഭിച്ചാല്‍ നിലവിലെ അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യുന്നതാണ്.