തിരുവനന്തപുരം: പ്ലസ് വൺ വേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ജൂൺ 26നും മൂന്നാം അലോട്ട്മെന്റ് ജൂലൈ ഒന്നിനും നടക്കും.

ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം ബുധനാഴ്ച അവസാനിക്കും. പ്രവേശനം നേടാത്ത സീറ്റുകൾ ഉപ്ൾപ്പെടെയുള്ളവയിലേക്കായിരിക്കും രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്റ് നടക്കുക.

വി.എച്ച്.എസ്.ഇയിൽ ഒന്നാം അലോട്ട്മെന്റിൽ 25758 പേർക്കാണ് പ്രവേശനം ഉറപ്പായത്. 53977 പേരാണ് വി.എച്ച്.എസ്.ഇയിൽ പ്രവേശനത്തിന് അപേക്ഷിച്ചത്.