തിരുവനന്തപുരം : ഇനി അഞ്ചുവയസുകഴിഞ്ഞാലും ജനന സർട്ടിഫിക്കറ്റിലെ പേര് തിരുത്താം. എസ്. എസ്.എൽ. സി ബുക്കിൽ ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും ഇനി തിരുത്താം. പേരിൽ തിരുത്തൽ വരുത്താൻ സർക്കാർ അനുവാദം നൽകി.
ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ. ഇങ്ങനെ തിരുത്തിനൽകുന്ന പുതിയ ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ ഈ നടപടി ക്രമത്തിന്റെ വിവരം രേഖപ്പെ ടുത്തും. നിലവിൽ അഞ്ച് വയ സുവരെയാണു ജനന രജിസ്റ്ററിൽ പേരുതിരുത്താൻ അനുവാദമുള്ളത്.
പിന്നീട് ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാ ലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ അനുവദിച്ചിരുന്നില്ല. എന്നാൽ, വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യം ങ്ങൾക്ക്.എസ്.എസ്.എൽ.സി ജനന സർട്ടിഫിക്കറ്റുകളിൽ
നിലവിലെ പേരിൽ അക്ഷരത്തെറ്റു മാത്രമാണു മാറ്റേണ്ടതെങ്കിൽ അതു നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. അതിന് ഗസറ്റിൽ പേര് തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ല. നിലവിലു ള്ള നടപടിക്രമം വഴി ചെയ്യാം.