1. യോഗ്യതാ സർട്ടിഫിക്കറ്റ് വിടുതൽ സർട്ടിഫിക്കറ്റ് സ്വഭാവ സർട്ടിഫിക്കറ്റ് ബോണസ് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ ഹാജരാക്കണം.
2. പ്രായ പരിധി ഇളവ് വേണ്ടുന്നവർ പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന തരത്തിലുള്ള ഉത്തരവുകളുടെ അസ്സൽ ഹാജരാക്കണം. (അപേക്ഷകർക്ക് 2023 ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം. എന്നാൽ ഇരുപത വയസ് കവിയാൻ പാടില്ല).
കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായ പരിധിയില്ല.
മറ്റ് ബോർഡുകളുടെ പരീക്ഷകൾ വിജയിച്ച അപേക്ഷകർക്ക് കുറഞ്ഞ പ്രായ പരിധിയിലും, ഉയർന്ന പ്രായപരിധിയിലും 6 മാസം വരെ ഇളവ് അനുവദിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്. അത്തരം വിഭാഗക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന പ്രായപരിധി ഇളവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി വിജയിച്ച അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ആറ് മാസം വരെ ഇളവ് അനുവദിക്കുവാൻ ഹയർ സെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്. അത്തരം വിഭാഗക്കാർ ഹയർ സെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നൽകുന്ന പ്രായപരിധി ഇളവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
3. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത ശതമാനത്തിൽ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
4. സാമുദായിക സംവരണം പരിശോധിക്കുന്നതിന്. SSLC ബുക്കിലെ സമുദായ വിവരങ്ങൾ മതിയാകും. എന്നാൽ SSLC ബുക്കിൽ നിന്നും വിഭിന്നമായ വിവരമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ റവന്യു ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
OEC വിദ്യാർത്ഥികൾ റവന്യൂ അധികൃതർ നൽകിയ ജാതി സർട്ടിഫിക്കറ്റ്ഹാജരാക്കണം.
5. തമിഴ്, കന്നട ഭാഷാ ന്യൂനപക്ഷമാണെങ്കിൽ ആ വിവരം യോഗ്യതാ സർട്ടിഫിക്കറ്റിൽ / എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാതൃഭാഷയുടെ (ഒന്നാം ഭാഷ) കോളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. അല്ലാത്ത ഭാഷാന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി രജിസ്റ്ററിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
6. താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും താലൂക്കിന്റെയും പേരിൽ ബോണസ് പോയിൻറുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്ത പക്ഷം റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.
7. എൻ.സി.സി ക്ക് 75% ഹാജരുണ്ടെന്ന എൻ.സി.സി ഡയറക്ടറേറ്റ്നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുരസ്കാർ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം സ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയിന്റിന് അർഹതയുണ്ടാകും.
8. Army/ Navy/ Airforce സേനാവിഭാഗങ്ങളിലെ സർവീസിലുള്ള ജവാന്റെ ആശ്രിതർ എന്നുള്ളതിന് പ്രസ്തുത ജവാൻ സർവിസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആർമി വി/എയർ ഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിൽ നിന്നും വിരമിച്ച് എക്സ് സർവീസ് ജവാന്റെ ആശ്രിതർ എന്നുള്ളതിന് സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
9. Student പോലീസ് കേഡറ്റുകൾ GO(No) No.214/2012/Home; dated 04/08/2012 വിവക്ഷിച്ച മാതിരി SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ്ഹാജരാക്കണം.
10. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ പ്രോക്സിലെ അനുബന്ധം നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
12. ലിറ്റിൽ കൈറ്റ്സിനുള്ള ബോണസ് നൽകിയിട്ടുള്ള A ഗ്രേഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
13. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള (EWS) 10% സംവരണ സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് പ്രോസ്പക്ടസിലെ അനുബന്ധം 10 സർക്കാർ ഉത്തരവിലെ ഖണ്ഡിക 5-ൽ നിഷ്കർഷിക്കുന്നു മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച് വില്ലേജ് ആഫീസറിൽ നിന്നും Income & Assets Certificate ലഭിക്കുന്നവരായിരിക്കണം. EWS റിസർവേഷന് ആവശ്യമുള്ള Annexure 1 മാതൃകയിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ Annexure 3 മാതൃകയിലുള്ള Income & Assets Certificate ഹാജരാക്കണം.
14. പ്രത്യേക പരിഗണനക്കായി ഉൾപ്പെടുത്തുന്ന എല്ലാ വിവരങ്ങൾക്കും വേണ്ടുന്ന സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുള്ളതിനാൽ എല്ലാ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം.
15. LSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ നിർദ്ദിഷ് മാതൃകയിൽ എ.ഇ.ഒ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
16. USS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
17. NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ റിസൾട്ട് പേജ്ഹാജരാക്കണം.