കേരള യൂണിേഴ്സിറ്റിയ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ., എയ്ഡഡ്,സ്വാശ്രയ, ആർട്സ് & സയൻസ് കോളേജുകളിലും, യു.ഐ.ടി., ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും 2023 -24 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
https://admissions.keralauniversity.ac.in
⬆️എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം.
▪️എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയാണ് അലോട്ട്മെന്റ്.
▪️കേരളസർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (മാനേജ്മെന്റ് ക്വാട്ട കമ്മ്യൂണിറ്റി ക്വാട്ട സ്പോർട്സ് ക്വാട്ട ഭിന്നശേഷിവിഭാഗത്തിൽപ്പെട്ടവർ,ട്രാൻസ്ജെൻഡര് വിഭാഗത്തിൽപ്പെട്ടവർ, തമിഴ് ഭാഷ് ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം.
▪️ബി.എ മ്യൂസിക്, ബി.പി.എ.എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കേണ്ടതാണ്. പരാതിരഹിതമായ ഓൺലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർത്ഥികൾ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
▪️രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നതു വരെ ഒരു കാരണവശാലും മാറ്റരുത്.
✅ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2013 ജൂൺ 15ആണ്.
✅സ്പോർട്സ് ക്വാട്ട
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിലെ സ്പോർട്സ് കോളത്തിന് നേരെ യെസ് എന്ന് രേഖപ്പെടുത്തണം. സ്പോർട്സ് ഇനം,
ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനു ശേഷം സ്പോർട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷനിൽ നൽകിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.
✅കമ്മ്യൂണിറ്റി ക്വാട്ട
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അതാത് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി 2013 ജൂൺ 15 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താൽപ്പര്യമുള്ള വിഷയങ്ങൾ/കോളേജുകൾ മുൻഗണന അനുസരിച്ച് പ്രത്യേക ഓപ്ഷനായി നൽകേണ്ടതാണ്. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷി
ക്കാൻ സാധിക്കുന്ന കോളേജുകൾ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകർപ്പ് കോളേജിലേക്കോ സർവകലാശാലയിലേക്കോ അയ
ക്കേണ്ടതില്ല. ആയത് അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ടഅഡ്മിഷൻ അലോട്ട്മെന്റ് മുഖേനയാണ് നടത്തുന്നത്.
✅ പ്രത്യേക ശ്രദ്ധയ്ക്ക്
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കേണ്ടതാണ്. ഡിമാന്റ് ഡ്രാഫ്റ്റ് ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സംശയനിവാരണത്തിന് എല്ലാ
പ്രവർത്തി ദിവസങ്ങളിലും 8281883052, 8281883053, 8281883052 ) എന്നീ ഹെൽപ്പ്ലൈൻ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കിയാൽ മതിയാകും. പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ നടത്തുക.
കൂടുതൽ വിവരങ്ങൾക്ക്
https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Dear sir’
Ihad interest in the beautiful universities i glad 80%mark