പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനനടപടി ആരംഭിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ ലിങ്ക്
https://www.pondiuni.edu.in/admissions-2022-23/ എന്ന വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
▪️സി.യു.ഇ.ടി. (കോമൺ യൂണിവേഴ്‌സിറ്റ് എൻട്രൻസ് ടെസ്റ്റ്) പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യതാമാനദണ്ഡങ്ങളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അഞ്ചുവർഷമാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളുടെ ദൈർഘ്യം.