തിരുവനന്തപുരം: പ്ലസ് വൺ സപ്ലി മെന്ററി അലോട്ട്മെന്റ് പ്രകാരമു ള്ള പ്രവേശനം ജനുവരി മൂന്നിന് ഉച്ചക്ക് രണ്ടുമുതൽ ജനുവരി അ ഞ്ചിന് വൈകീട്ട് അഞ്ചുവരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ് ലഭി ച്ചവർ നിശ്ചിത തീയതിയിൽ സമയക്രമം പാലിച്ച് പ്രവേശനത്തി നായി അലോട്ട്മെന്റ് ലഭിച്ച സ്കൂളി ൽ രക്ഷാകർത്താവിനോടൊപ്പം ഹാജരാകണം. സർട്ടിഫിക്കറ്റുക.

ളുടെ അസ്സൽ സഹിതമാണ് ഹാ ജരാകേണ്ടത്. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അ ലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് എടു അഡ്മിഷൻ സമയത്ത് നൽ കും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മൂന്നാം സപ്ലിമെന്ററി അലോ ട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകൾ സ്പോട്ട് അഡ്മിഷനായി ജനുവരി ആറിന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.