കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗം വഴി 2021-22 വര്‍ഷത്തിലേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു.

കോഴ്സുകൾ
ബി. എ, ബി.കോം, ബി.ബി.എ, എം.എ, എം.കോം

അവസാന തിയതി
ഡിസംബര്‍ 6

100 രൂപ പിഴയോടുകൂടി ഡിസംബര്‍ 10

500 രൂപ പിഴയോടു കൂടി
ഡിസംബര്‍ 15

ഓണ്‍ലൈനായാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷ ലിങ്ക് www.sdeuoc.ac.in വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്.
ഡിസംബര്‍ 15നുശേഷം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാവുകയില്ല.

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ / ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം – 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഡിസംബര്‍ 15 നകം എത്തിക്കണം.

ഡിസംബര്‍ 15 നുശേഷം ലഭിക്കുന്ന പ്രിന്റൗട്ടുകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഫോൺ : 0494 2407356, 2400288, 2660600 (പൊതുവിവരങ്ങള്‍ക്ക്). ലോഗിന്‍ ചെയ്യുന്നതു സംബന്ധിച്ച് പ്രശ്നങ്ങള്‍ക്ക് [email protected] , മറ്റു സാങ്കേതികപ്രശ്നങ്ങള്‍ക്ക് [email protected] എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. മറ്റ് വിവരങ്ങള്‍ക്ക് [email protected], [email protected]

#വിദൂര വിദ്യാഭ്യാസ വിഭാഗം
കാലിക്കറ്റ് യൂണിവേഴ്സിറ്റി