അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് E-Shram (ഈ-ശ്രം) കാർഡിനുള്ള രജിസ്‌ട്രേഷൻ തുടർന്ന് വരികയാണ്. തൊഴിലാളികൾക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ഗവൺമെൻറ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക

ഈ കാർഡ് കേരളത്തിലെ അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും കരസ്ഥമാക്കേണ്ടതാണ്.

PF, ESI ആനുകൂല്യങ്ങൾ ലഭിക്കാത്ത, ആദായ നികുതി ദായകരല്ലാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും E-Shram (ഈ-ശ്രം) കാർഡ് സൗജന്യമായി ലഭ്യമാണ്

ആവശ്യമായ രേഖകൾ.

  1. ആധാർ
  2. ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ
  3. ബാങ്ക്‌ അക്കൗണ്ട് നമ്പർ IFSC കോഡ്
  4. നോമിനിയുടെ ജനന തിയ്യതി

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം

https://eshram.gov.in/home

ലിങ്ക് ഉപയോഗിച്ച് ഇ ശ്രം പോർട്ടൽ തുറക്കുക. അതിന് ശേഷം റെജിസ്ട്രേഷൻ എന്നത് അമർത്തുക.
ആധാറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ നൽകുക.
ആ ഫോണിലേക്ക് വരുന്ന OTP അവിശ്യപ്പെടുന്ന കള്ളിയിൽ പൂരിപ്പിക്കുക.
തുടർന്ന് ആധാർ നമ്പർ നൽകുക ഫോണിലേക്ക് വരുന്ന അതിന്റെ OTP യും നൽകി പൂരിപ്പിക്കുക.

തുടർന്ന് വ്യക്തിഗത വിവരങ്ങളും, തൊഴിൽ വിവരങ്ങളും, നോമിനി വിവരങ്ങളും,
ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യമുള്ള കള്ളികളിൽ നൽകുക.
ചുകന്ന നക്ഷത്ര ചിഹ്നം ഉള്ള കളികളെല്ലാം പൂരിപ്പിച്ച് സമർപ്പിക്കുക. ശേഷം കാർഡ് അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

തൊഴിലാളികൾ എത്രയും പെട്ടെന്ന് സ്മാർട് ഫോണുകൾ വഴി റെജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇത്തരം വിഷയത്തിൽ പ്രാവീണ്യം ഉള്ള സഹ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വിദ്യാർഥികൾക്കുമെല്ലാം മേലെയുള്ള ലിങ്ക് നൽകിയാൽ ഇതിൽ സഹായിക്കാനാവും.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം
https://register.eshram.gov.in/#/user/self