കാലിക്കറ്റിലെ വിദൂരവിഭാഗം
ബിരുദ-പി.ജി. കോഴ്സുകൾക്ക് അപേക്ഷിക്കാം:
കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വർഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾക്ക് നവംബർ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓൺലൈനായി അപേക്ഷ നൽകാം.

🔲2021-22 അധ്യയനവർഷം യു.ജി.സി. അംഗീകാരം കിട്ടിയ പതിമൂന്ന് ബിരുദ കോഴ്സുകളിലേക്കും പതിനൊന്ന് പി.ജി. കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

◾️ബി.എ. അഫ്സൽ ഉലമ
◾️അറബിക്
◾️ ഇക്കണോമിക്സ്
◾️ ഇംഗ്ലീഷ്
◾️ ഹിന്ദി
◾️മലയാളം
◾️ ഹിസ്റ്ററി
◾️ പൊളിറ്റിക്കൽ സയൻസ്
◾️ഫിലോസഫി
◾️ സംസ്കൃതം
◾️ സോഷ്യോളജി
◾️ ബി.കോം.
◾️ ബി.ബി.എ.
എന്നീ ബിരുദ കോഴ്സുകളിലേക്കും

◾️ എം.എ. അറബിക്
◾️ ഇക്കണോമിക്സ്
◾️ ഇംഗ്ലീഷ്
◾️ഹിന്ദി
◾️ ഹിസ്റ്ററി
◾️മലയാളം
◾️ പൊളിറ്റിക്കൽ സയൻസ്
◾️ ഫിലോസഫി
◾️ സംസ്കൃതം
◾️ സോഷ്യോളജി.
◾️ എം.കോം.
എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

രജിസ്ട്രേഷനുള്ള ലിങ്ക് www.sdeuoc.ac.in -ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ ഡയറക്ടർ, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ തപാൽ മുഖേനയോ എത്തിക്കണം. ഫോൺ: 0494 2407 356, 2400288, 2660 600. ലോഗിൻ പ്രശ്നങ്ങൾക്ക് sdeadmission [email protected] എന്ന mail ലും മറ്റ് പ്രശ്നങ്ങൾക്ക് [email protected] എന്നീ മെയിലുകളിൽ ബന്ധപ്പെടാം. മറ്റു വിവരങ്ങൾക്ക് [email protected], [email protected]

സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ

പബ്ലിക് റിലേഷൻസ് വിംഗ് യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്