Friday, March 29, 2024
HomeEducational Newsആശങ്ക വേണ്ട ;സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് മന്ത്രി

ആശങ്ക വേണ്ട ;സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് മന്ത്രി

*പ്ലസ് വൺ : സീറ്റുകൾ വർധിപ്പിക്കും.പ്ലസ് വൺ പ്രതിസന്ധിക്ക് പരിഹാരം* തിരുവനന്തപുരം:  സർക്കാർ സ്കൂളുകളിൽ പ്ലസ് വണിന് 10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. താലൂക്കുതലത്തിലും വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. 50 താലൂക്കുകളിൽ സീറ്റ് കുറവാണ്. ഇവിടങ്ങളിൽ സീറ്റ് വർധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം സർക്കാർ പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.10 മുതൽ 20 ശതമാനം വരെ സീറ്റ് വർദ്ധിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് ഒൺ സീറ്റിൻ്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കും. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെൻ്റ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയതിൽ 5812 പേർക്ക് ഇനിയും പ്ലസ് വണിന് അഡ്മിഷൻ കിട്ടിയിട്ടില്ല. പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments