സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) റെഗുലര്‍ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഏഴിനും ജനറല്‍ വിഭാഗക്കാര്‍ക്ക് (എല്ലാ വിഭാഗക്കാര്‍ക്കും) 11നുമാണ് അലോട്ട്‌മെന്റ്.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അതത് ദിവസം www.lbscentre.kerala.gov.in ല്‍ രാവിലെ 10 മുതല്‍ മുന്ന് വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി കോളേജ് ഓപ്ഷന്‍ നല്‍കണം. സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാണ്.അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ നിശ്ചിത തിയതിക്കുള്ളില്‍ ഫീസ് അടച്ച് പ്രവേശനം നേടണം. ഫോണ്‍: 2560363, 364.
എം.സി.എ ഓണ്ലൈന്‍ സ്‌പോട്ട് അലോട്ട്‌മെന്റ്
