Friday, March 29, 2024
HomeUniversity Notificationകാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ


*ബിരുദ പ്രവേശനം – മൂന്നാം അലോട്ട്‌മെന്റിനു മുമ്പായി തിരുത്തലുകള്‍ വരുത്താന്‍ അവസരം*

കാലിക്കറ്റ് സരര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിന് മുമ്പ് നേരത്തേ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം. *ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ* വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്. *ഒന്നാം അലോട്ട്‌മെന്റില്‍ മാന്റേറ്ററി ഫീസ് അടക്കാതെ പുറത്തായവര്‍ക്ക് മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാനും അവസരമുണ്ട്.*

*ബി.എഡ്., എം.എഡ്. അപേക്ഷാ തീയതി നീട്ടി*

കാലിക്കറ്റ് സര്‍വകലാശാല 2020-22 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്., എം.എഡ്. പ്രവേശനം അപേക്ഷാ തീയതി നീട്ടി. *ഒക്‌ടോബര്‍ 19 വരെ* വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. കൂടുതല് വിവരങ്ങള്‍ക്ക് 0494 2407016, 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

*പരീക്ഷാ ഫലം*

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി. അക്വാ കള്‍ച്ചര്‍ ആന്റ്ഫിഷറി മൈക്രോ ബയോളജി, സി.യു.സി.എസ്.എസ്., പ്രീവിയസ് ഇയര്‍, 1, 2 സെമസ്റ്റര്‍ എം.എ. പൊളിറ്റക്കല്‍ സയന്‍സ് റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് (ഡിസ്റ്റന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം.

*പുനര്‍മൂല്യനിര്‍ണയ ഫലം*

കാലിക്കറ്റ് സര്‍വകലാശാല 3, 4 സെമസ്റ്റര്‍ എം.കോം. (എസ്.ഡി.ഇ.) 2019 ഏപ്രില്‍ പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

*പരീക്ഷ*

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 22-ന് നടത്താന്‍ തീരുമാനിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ.-ജെ.എം.സി., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. ഏപ്രില്‍ 2020 പി.ജി.-സി.ബി.സി.എസ്.എസ്., 2019 സ്‌കീം, 2019 പ്രവേശനം ഏപ്രില്‍ 2020 പരീക്ഷകള്‍ നവംബര്‍ 4-ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി (2016 മുതല്‍ 2018 വരെ പ്രവേശനം) 2020 ജൂണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബര്‍ 4-ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മലയാളം (കോമണ്‍ കോഴ്‌സ്) പേപ്പറുകളുടെ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബര്‍ 22-ന് നടക്കും.

*ഹാള്‍ടിക്കറ്റ് ലഭ്യമാണ്*

കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 22-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ബി.എസ്.സി. പ്രിന്റിംഗ് ടെക്‌നോളജി 5, 6 സെമസ്റ്റര്‍ പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

*മാര്‍ക്ക് ലിസ്റ്റുകള്‍ ലഭ്യമാണ്*

എം.എ. എക്കണോമിക്‌സ് പ്രീവിയസ് മെയ് 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഒക്‌ടോബര്‍ 20 മുതല്‍ ലഭ്യമാകും.

*എം.ബി.എ. പ്രവേശനത്തിന് ഒക്‌ടോബര്‍ 26 വരെ അപേക്ഷിക്കാം*

കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍-തൃശൂര്‍, ജോണ്‍ മത്തായി സെന്റര്‍, തൃശൂര്‍, പാലക്കാട് എന്നീ സെന്ററുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും 2020-21 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനായി ഒക്‌ടോബര്‍ 26 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസല്‍ ചലാന്‍ രശീതി, ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം വകുപ്പ് മേധാവി, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673 635 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 30-ന് മുമ്പായി ലഭ്യമാകുന്ന തരത്തില്‍ അയക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments