കേരള യൂണിവേഴ്സിറ്റി:-

ബിരുദ പ്രവേശനം 2020:
അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അവസാന തീയതി 15-10-2020 ആണ്. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമായ ‘Reconsider’ എന്ന ടാബ് ക്ലിക്ക് ചെയ്യുക. സര്‍വകലാശാലയില്‍ തിരുത്തലിന് അപേക്ഷ സമര്‍പ്പിച്ചവര്‍ തങ്ങളുടെ പ്രൊഫൈലില്‍ പ്രസ്തുത തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ‘Reconsider’ എന്ന ടാബ് ക്ലിക്ക് ചെയ്യുകയും വേണം. തുടര്‍ന്ന് തിരുത്തല്‍ വരുത്തിയതിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.
ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്തശേഷം ടി.സി. വാങ്ങിയവര്‍ (കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് വേണ്ടി ടി.സി. വാങ്ങിയവര്‍ ഉള്‍പ്പെടെ) വീണ്ടും ജനറല്‍ അലോട്ട്മെന്‍റില്‍ പരിഗണിക്കണമെങ്കില്‍ ‘Reconsider’ ടാബ് ക്ലിക്ക് ചെയ്യണം.

ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം 2020 സെല്‍ഫ് ഫിനാന്‍സ് കോളേജുകളിലെ പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.