1.രണ്ടാം അലോട്മെന്റ്
അഡ്മിഷൻ 28/09/2020 മുതൽ 06/10/2020 വരെ.

  1. രണ്ടാം അലോട്മെൻറിൽ താത്ക്കാലിക അഡ്മിഷൻ ഇല്ല.
  2. ഒന്നാം അലോട്ട്മെന്റിൽ മാറ്റം ഇല്ലാത്തവർ ( താത്കാലിക അഡ്മിഷൻ എടുത്തവർ)നിർബന്ധമായും സ്ഥിര പ്രവേശനം നേടേണ്ടതാണ്.
  3. മാറ്റം ഉള്ളവർ പഴയ സ്കൂളിൽ നിന്നും രേഖകൾ വാങ്ങി പുതിയ സ്കൂളിൽ അഡ്മിഷൻ എടുക്കുക.
  4. ഇത് വരെ അലോട്മെന്റ് ലഭിക്കാത്തവർക്ക് , സപ്ളിമെൻററി അലോട്മെന്റിന് അപേക്ഷിക്കാനുള്ള അവസരം പിന്നീട് ലഭിക്കും.
  5. കമ്യൂണിറ്റി, സ്പോർട്സ് കോട്ടയിലേക്കുള്ള അഡ്മിഷനും ഇതേ സമയത്ത് നടക്കും.
  6. ഏതെങ്കിലും ഒരു കോട്ടയിൽ മാത്രമേ അഡ്മിഷൻ എടുക്കാൻ സാധിക്കുകയുള്ളൂ.
  7. അഡ്മിഷൻ എടുത്ത സ്കൂളിൽ നിന്ന് മാറുന്നതിനെ കുറിച്ച് പിന്നീട് website ൽ വിവരം വരും
  8. നമ്മുടെ Rank Details പരിശോധിക്കാൻ അവസരം ഉണ്ടാവും.
  9. ഇത് വരെ അപേക്ഷിക്കാത്തവർക്ക് സപ്ളിമെൻററി അലോട്മെൻറിൽ അവസരം.
  10. Fees Online ൽ അടക്കാം.
  11. അലോട്മെന്റ് slip സ്കൂളിൽ നിന്ന് print എടുക്കാം.

കൂടുതൽ അറിയാൻ
www.hscap.kerala.gov.in