ഒന്നാമത്തെ അലോട്ട്മെന്റിൽ ഏതെങ്കിലും ഒരു അലോട്ട്മെന്റ് (കുട്ടിക്ക് ഇഷ്ടപ്പെടാത്ത ഓപ്ഷൻ ആണെങ്കിൽ പോലും) കിട്ടിയവർ 29-09-2020 5.00 pm നുള്ളിൽ മാൻഡാറ്ററി ഫീ അടക്കണം. അല്ലാത്ത പക്ഷം അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നു തന്നെ പുറത്തു പോവും. ഫസ്റ്റ് ഓപ്ഷൻ അല്ലാത്ത ഏതെങ്കിലും ഒരു ഓപ്ഷനിൽ അലോട്ട്മെന്റ് കിട്ടിയിട്ടു കുട്ടിക്ക് തൃപ്തിപ്പെട്ടാൽ 29-09-2020 5.00 pm നു മുമ്പു തന്നെ എല്ലാ ഹയർ ഓപ്ഷനുകളും റദ്ദു ചെയ്യേണ്ടതാണ്. അപേക്ഷകർക്കു വേണമെങ്കിൽ താല്പര്യമില്ലാത്ത ഏതെങ്കിലും ഹയർ ഓപ്ഷനുകളും റദ്ദു ചെയ്യാം. ഇങ്ങനെ പൂർണമായോ ഭാഗികമായോ റദ്ദു ചെയ്യപ്പെട്ട ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിക്കപ്പെടാൻ സാധിക്കുകയില്ല. ഒന്നാമത്തെ അലോട്ട്മെന്റ് ഘട്ടത്തിൽ അഡ്മിഷൻ ഇല്ലാത്തതു കൊണ്ട് അപേക്ഷകർ അലോട്ട്മെന്റ് കിട്ടിയ കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. അഡ്മിഷനു വേണ്ടി രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷമാണ് അതാതു കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടത്.
കൂടുതൽ അറിയാൻ താഴത്തെ pdf download ചെയ്യുക. University instruction