വിവിധ അക്കൗണ്ട്‌സ്‌ കോഴ്‌സുകളിലെ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന്‌‌ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആൻഡ്‌ വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആൻഡ്‌ മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ്‌ സ്‌കോളർഷിപ്‌.

സിഖ്, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

ബിപിഎൽ വിഭാഗത്തിന്‌ മുൻഗണന. ഈ വിഭാഗത്തിന്റെ അഭാവത്തിലേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെ പരിഗണിക്കൂ. അപേക്ഷകൾ www.minoritywelfare.kerala.gov.in ൽ ഓൺലൈനായി ഒക്‌ടോബർ 30 വരെ നൽകാം.
വിവരങ്ങൾക്ക്: 0471-2300524.