കേന്ദ്ര സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

വിവിധ കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

വിശദാംശങ്ങൾക്ക് വെബ്സൈറ്റ് : https://scholarships.gov.in.

സ്കോളർഷിപ്പുകളിൽ ചിലത് താഴെ.

1.സ്കൂൾ വിദ്യാഭ്യാസ–സാക്ഷരതാ വകുപ്പിന്റെ നാഷനൽ മീൻസ്–കം–മെറിറ്റ് സ്കോളർഷിപ്പുകൾ. 9,10, 11,12 ക്ലാസുകാർക്ക്.

2. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സെൻട്രൽ സെക്ടർ സ്കീം സ്കോളർഷിപ്പുകൾ – കോളജ് / സർവകലാശാലാ വിദ്യാർഥികൾക്ക്.

3.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി സ്കോളർഷിപ് സ്കീം – സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് & അസം റൈഫിൾസ്. കോളജ് / സർവകലാശാലാ / ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക്.

4.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി സ്കോളർഷിപ് സ്കീം – സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ പൊലിസ് ഓഫീസർമാരിൽ ഭീകര / മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ആശ്രിതരായ കോളജ് / സർവകലാശാലാ / ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക്.

5. റെയിൽവേ വകുപ്പിന്റെ പ്രധാനമന്ത്രി സ്കോളർഷിപ് സ്കീം – റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് / റെയിൽവേ പ്രൊട്ടക്‌ഷൻ സ്പെഷൽ ഫോഴ്സ്. ബിടെക്, എംബിബിഎസ്, എംസിഎ തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർക്ക്.

ഭിന്നശേഷി/പട്ടിക/ന്യൂനപക്ഷ വിഭാഗങ്ങൾ

6. ഭിന്ന ശേഷിക്കാരുടെ ശാക്തീകരണത്തിനു 3 വിഭാഗം സ്കോളർഷിപ്പുകൾ:
∙ പ്രീ–മെട്രിക്: 9, 10 ക്ലാസുകാർക്ക്

∙ പോസ്റ്റ്–മെട്രിക് : 11 മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / ഡിപ്ലോമ വരെ

∙ടോപ്ക്ലാസ്: നിർദിഷ്ട സ്ഥാപനങ്ങളിലെ ഗ്രാജ്വേറ്റ് / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / ഡിപ്ലോമ

പട്ടിക വിഭാഗങ്ങളിൽപ്പെട്ടവർക്ക് ടോപ്ക്ലാസ് എജ്യൂക്കേഷൻ സ്കീം സ്കോളർഷിപ്പുകൾ.

ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രീ–മെട്രിക്, പോസ്റ്റ്–മെട്രിക്, മെറിറ്റ്–കം–മീൻസ് ഫോർ പ്രഫഷനൽ & ടെക്നിക്കൽ കോഴ്സസ് സ്കോളർഷിപ്പുകൾ