Thursday, March 28, 2024
HomeProgramsനാസ്കോം നടത്തുന്ന 68000 രൂപ വരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ് സൗജന്യമായി പഠിക്കാം

നാസ്കോം നടത്തുന്ന 68000 രൂപ വരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ് സൗജന്യമായി പഠിക്കാം

മെയ് 15 വരെ മാത്രം
ലോക്ക് ഡൗണിനെ മുതലാക്കാം

ഈ അപൂര്‍വ്വ അവസരം ഇനി ലഭിച്ചില്ലെന്ന് വരാം.

ഭാവിയില്‍ ഏറ്റവുമധികം വളരാന്‍ സാധ്യതയുള്ള മേഖലകളിലൊന്നായി കരുതുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നാസ്‌കോം നടത്തുന്ന കോഴ്‌സ് പഠിക്കാം. അതും സൗജന്യമായി വീട്ടിലിരുന്നുകൊണ്ട്. 68,000 രൂപ ഫീസുള്ള കോഴ്‌സാണ് മെയ് 15 വരെ സൗജന്യമാക്കിയിരിക്കുന്നത്.

നാസ്‌കോമിന്റെ ഈയിടെ അവതരിപ്പിച്ച സ്‌കില്‍അപ്പ് ഓണ്‍ലൈന്‍ എന്ന പോര്‍ട്ടിലിലാണ് ഈ കോഴ്‌സ് ഉള്ളത്.
ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് കോഴ്‌സ് നടത്തുന്നത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌കില്‍അപ്പ് ഓണ്‍ലൈന്റെയും നാസ്‌കോം ഫ്യൂച്വല്‍സ്‌കില്‍സിന്റെയും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

കോവിഡ് 19 തൊഴിലുകള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ സ്‌കില്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് നാസ്‌കോം ഒരുക്കിയിരിക്കുന്നത്. ഐടി പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഉയര്‍ന്നുവരുന്ന ഈ സാങ്കേതികവിദ്യയില്‍ അറിവ് നേടേണ്ട എല്ലാവര്‍ക്കും ഇത് പ്രയോജനപ്പെടുത്താമെന്ന് ഇലക്ട്രോണിക്‌സ്, ഐറ്റി മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാവ്‌നി പറയുന്നു.

നാസ്‌കോം എഐ ഫണ്ടമെന്റല്‍ കോഴ്‌സില്‍ എന്തൊക്കെയാണുള്ളത്?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ ആറ് വിഷയങ്ങളാണുള്ളത്.

  1. ഇന്‍ട്രൊഡക്ഷന്‍ റ്റു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
  2. SQL ആന്‍ഡ് റിലേഷണല്‍ ഡാറ്റാബേസസ് 101
  3. പൈത്തണ്‍ ഫോര്‍ ഡാറ്റ സയന്‍സ്
  4. അല്‍ഗോരിതംസ്
  5. സ്റ്റാറ്റിസ്റ്റിക്‌സ് 101
  6. ഡാറ്റ വിഷ്വലൈസേഷന്‍ വിത്ത് പൈത്തണ്‍

എങ്ങനെ കോഴ്‌സില്‍ ചേരാം?

താല്‍പ്പര്യമുള്ളവര്‍ ഇ-മെയ്ല്‍ അഡ്രസും പാസ്‌വേര്‍ഡും കൊടുത്ത് സ്‌കില്‍അപ്പ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എന്റോള്‍ ചെയ്യണം. ലിങ്ക്ഡിന്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് എക്കൗണ്ടുകള്‍ വഴിയും എന്റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലേക്ക് എത്താനുള്ള ലിങ്ക് ഇതാ:
https://skillup.online/courses/course-v1:NASSCOM+FOUNDAI100+2019/about

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments